Kozhikode

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം

Please complete the required fields.




കോഴിക്കോട്: ഡി.വൈ.എഫ്.ഐ 15 മത് ജില്ലാ സമ്മേളനം ആരംഭിച്ചു. ആയിരക്കണക്കിന് യുവജനങ്ങൾ അണിനിരന്ന യുവജന റാലി കോട്ട പറമ്പിൽ പി ബിജു നഗറിൽ സമാപിച്ചു.

പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ അഡ്വ: പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ എ റഹീം എം.പി, സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, ജില്ലാ സെക്രട്ടറി വി വസീഫ് എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. എൻ കെ അഖിലേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ പി.സി. ഷൈജു, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി. ഷിജിത്ത്, പി.കെ.അജീഷ്, കെ.വി ലേഖ, ടി.കെ.സുമേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button