Kozhikode

ചീറിയടിച്ച് നാശമഴ; കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി തൂണുകളും ലൈനും തകർന്നു

Please complete the required fields.




കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള വേനൽമഴയിലും,കാറ്റിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചു. കൂരാച്ചുണ്ട് – കൂട്ടാലിട റോഡിൽ എരപ്പാംതോട്ടിൽ മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ നശിച്ചു.

ഒട്ടേറെ മേഖലകളിൽ വൈദ്യുതി ലൈനുകളിലും കേടുപാട് സംഭവിച്ചു. കൂരാച്ചുണ്ട് കെഎസ്ഇബി സെക്‌ഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിന്റെ ഫലമായി പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.കൂരാച്ചുണ്ട് പെട്രോൾ പമ്പിനു സമീപത്ത് പ്ലാവ് 11 കെവി ലൈനിൽ വീണ് നാശം സംഭവിച്ചു. മണ്ടോപ്പാറ,ഓട്ടപ്പാലം,കോയിപ്പറമ്പ് മേഖലകളിലും കാറ്റിൽ വീടുകൾക്കും,കാർഷിക വിളകൾക്കും നാശമുണ്ടായി.മണ്ടോപ്പാറ തുള്ളിക്കണ്ടി മനോജിന്റെ വീടിന് മുകളിൽ തെങ്ങ് മുറിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു.

മൂന്നാം വാർഡിലെ പൂവത്തിങ്കൽ ജോസഫിന്റെ വീടിന് മേൽ മരം വീണ് വീടിന്റെ മേൽക്കൂര നശിച്ചു. മണ്ടോപ്പാറയിലെ എട്ടിയിൽ ജോസ്,എട്ടിയിൽ ജോൺസൺ എന്നിവരുടെ കാർഷിക വിളകളും കാറ്റിൽ തകർന്നു. കോയിപ്പറമ്പ് പരീക്കൽ ജോണി,ശങ്കരവയൽ പരീക്കൽ ജോസ് എന്നിവരുടെ കാർഷിക വിളകളും നശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button