
ഐപിഎലില്‍ രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് നേടിയത്. 70 റണ്‍സ് എടുത്ത ജോസ് ബട്‌ലര്‍ ആയിരുന്നു റോയാല്‍സിന്റെ ടോപ്പ് സ്‌കോറര്‍.
മറുപടിയില്‍ മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക്കും , ഷഹബാസ് അഹമ്മദും ടീമിനെ രക്ഷിച്ചു. ആറാം വിക്കറ്റില്‍ ഇരുവരും 67 റണ്‍സ് ആണ് അടിച്ചെടുത്തത്. ഷഹബാസ് അഹമ്മദ് 45 റണ്‍സും, ദിനേശ് കാര്‍ത്തിക് 44 റണ്‍സും നേടി. ദിനേശ് കാര്‍ത്തിക് ആണ് കളിയിലെ താരം. (





