
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി വെള്ളയാഴ്ച നടക്കും. തുടര്‍ച്ചായ 31-ം വര്‍ഷമാണ് വയനാടന്‍ ചുരത്തില്‍ കുരിശിന്റെ വഴി നടക്കുന്നത്. വെള്ളിയാഴ്ച രാവിലെ 8.15ന് വയനാടന്‍ ചുരത്തില്‍ കൂടത്തായ് ലൂര്‍ദ് മോണാസ്ട്രിയിലെ ഫാ.ജോര്‍ജ് ഏഴാനിക്കാട്ട് വചന സന്ദേശം നല്‍കും. തുടര്‍ന്ന് സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ കുരുശിന്റെ വഴി ആരംഭിക്കും.
ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഗായകസംഘങ്ങളും അനുഗമിക്കും. ഉച്ചയ്ക്ക് ഒന്നിന് മൗണ്ട് സീനായ് ലക്കിടി ആശ്രമത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ദിവ്യബലിയും നേര്‍ച്ച ഭക്ഷണവും ഉണ്ടാവുമെന്ന് ഡയറക്ടര്‍ ഫാ.തോമസ് തുണ്ടത്തില്‍ സിഎംഐ അറിയിച്ചു.





