സില്‍വര്‍ലൈന്‍; വീടുകള്‍ കയറിയിറങ്ങി സജി ചെറിയാന്‍, ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുത കല്ല് പുനസ്ഥാപിച്ചു

ആലപ്പുഴ: സിൽവർലൈൻ പ്രതിഷേധം ശക്തമായ ചെങ്ങന്നൂർ കൊഴുവല്ലൂരിൽ വീടുകൾ കയറി മന്ത്രി സജി ചെറിയാന്‍റെ പ്രചാരണം. ചെങ്ങന്നൂരിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ പ്രചാരണം നടക്കുന്നത്. കുഴുവല്ലൂരില്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതകല്ല് മന്ത്രി പുനസ്ഥാപിച്ചു. മാധ്യമങ്ങളെ ഒഴിവാക്കി ഇരുചക്രവാഹനത്തിലെത്തിയാണ് മന്ത്രി ആളുകളുമായി സംസാരിച്ചത്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വിശദീകരിച്ചു.
കൂടുതല്‍ പ്രതിഷേധം ഉണ്ടായ ഭൂതംകുന്ന് കോളനിയിലെ അടക്കം ആളുകള്‍ പദ്ധതിയെ നിലവില്‍ അനുകൂലിക്കുന്നുണ്ട്. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്നും മന്ത്രിയെ കാണാന്‍ സാധിച്ചില്ലെന്നും പ്രദേശത്തെ ചില വീട്ടമ്മമാര്‍ പറഞ്ഞു. അതേസമയം സ്ഥലം വാങ്ങി വീട് വെച്ചുതന്നാല്‍ ഇറങ്ങാന്‍ തയ്യാറാണെന്നും ചിലര്‍ പ്രതികരിച്ചു.





