
താമരശ്ശേരി : പ്രതിസന്ധി ഘട്ടങ്ങളിലെ മലയാളികളുടെ മാനവികത എന്നും ലോകത്തിന് മാതൃകയാണെന്ന് കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. 2018ല്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി സ്വന്തം താമസസ്ഥലത്ത് നിന്നും മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് വേണ്ടി കട്ടിപ്പാറ കരിഞ്ചോല പുനരധിവാസ കമ്മിറ്റിക്ക് ഇ ഒ കേരളയുടെയും ജെ കെ സിമന്റ്‌സിന്റെയും സഹകണത്തോടെ കട്ടിപ്പാറ ഇരൂള്‍ കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ എംഎല്‍എയും പുനരധിവാസ കമ്മിറ്റിയുടെ ചെയര്‍മാനുമായ കാരാട്ട് റസാഖ് അധ്യക്ഷത വഹിച്ചു. ഇ ഒ കേരള പ്രസിഡന്റ് അലക്‌സാണ്ടര്‍ ചാക്കോ ഭൂമിയുടെ രേഖ കൈമാറി. വിനയ് ജെയിംസ് കൈനടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മിറ്റി കണ്‍വീനറായിരുന്ന കോഴിക്കോട് എഡിഎം സി മുഹമ്മദ് റഫീഖ്, ട്രഷറര്‍ ഡോ. സയ്യിദ് ബാഹസ്സന്‍ തങ്ങള്‍ അവേലം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, ബ്ലോക്ക് മെമ്പര്‍ നിധീഷ് കല്ലുള്ളതോട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനില്‍ ജോര്‍ജ്ജ്, ടി പി മുഹമ്മദ് ഷാഹിം, ബേബി രവീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സുരേഷ്, പ്രേംജി ജയിംസ്, അബൂബക്കര്‍ കന്നൂട്ടിപാറ, തഹസില്‍ദാര്‍ സി സുബൈര്‍, ടി സി വാസു, ഹാരിസ് അമ്പായത്തോട്, പി സി തോമസ്, കെ വി സെബാസ്റ്റ്യന്‍, എന്‍ ഡി ലൂക്ക, സലീം പുല്ലടി, കണ്ടിയില്‍ മുഹമ്മദ്, പി സി സെയ്തൂട്ടി ഹാജി സംസാരിച്ചു. കെ ആര്‍ രാജന്‍ സ്വാഗതവും സി പി നിസാര്‍ നന്ദിയും പറഞ്ഞു.





