Kerala

ആർ ശ്രീജേഷിനുള്ള കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും

Please complete the required fields.




ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക . സർക്കാർ തീരുമാനം വൈകുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു . ഇത്തരം കാര്യങ്ങളിൽ വ്യവസ്ഥാപിത രീതിയിലേ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു കായിക മന്ത്രി വി അബ്ദു റഹുമാൻ പറഞ്ഞത്.

അത്‌ലറ്റിക്സില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ആറു കോടി രൂപയും ക്ലാസ് വണ്‍ ജോലിയുമാണ് ഹരിയാന സർക്കാർ പ്രഖ്യാപിച്ചത്. ഹോക്കി ടീമംഗങ്ങള്‍ക്ക് ഹരിയാന, പഞ്ചാബ് സര്‍ക്കാരുകൾ ഒരു കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 49 വർഷത്തിന് ശേഷം ഒളിംപിക്സ് മെഡൽ നേടി കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ശ്രീജേഷിന് സംസ്ഥാന സർക്കാർ ഉചിതമായ അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. മന്ത്രിസഭ ഇക്കാര്യം തീരുമാനിക്കും. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെങ്കിലും ഒരു വകുപ്പിന് മാത്രം ഇക്കാര്യം തീരുമാനിക്കാനാകില്ലെന്നും വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാതൃകാപരമായ പാരിതോഷികം നൽകണമെന്ന് ആവശ്യപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മന്ത്രിയുടെ മറുപടി.

അതേസമയം, സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും സംബന്ധിച്ച കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

Related Articles

Leave a Reply

Back to top button