
നാദാപുരം : വിലങ്ങാട് പെട്രോൾ പമ്പിന് സമീപം കട കുത്തി തുറന്ന് അടക്ക മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വളയം സ്വദേശി കക്കുടുക്കിൽ രാജേഷ് ( 30 ) നെയാണ് വളയം എസ് എച്ച് ഒ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച അറസ്റ്റിലായ രണ്ട് പ്രതികളായ ആയഞ്ചേരി സ്വദേശി മുത്താച്ചി കണ്ടിയിൽ പി.രജീഷ് ( 36 ) ,വളയം കല്ലുനിര സ്വദേശി താനി ക്കുഴിയിൽ ശ്രീജിത്ത് ( 34 ) കോടതി റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾക്ക് കട കാണിച്ച് കൊടുക്കുകയും മോഷണത്തിന് സഹായം ചെയ്തത് രാജേഷ് ആണെന്ന് പോലീസ് പറഞ്ഞു. ഉരുട്ടി സ്വദേശി പുതിയ മറ്റത്തിൽ ബിബിയുടെ ഉടമസ്ഥതയിലുള്ള എ സ്റ്റാർ അടക്ക കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടത്തിയത്.
ശനിയാഴ്ച്ച രാവിലെ ബിബിയുടെ പിതാവ് കട തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അഞ്ച് ചാക്കിലാക്കി സൂക്ഷിച്ച 125 കിലോ ഉരിച്ച അടക്കയാണ് നഷ്ടമായത്. കടയുടെ ചുമരിൻ്റെ ജനൽ നീക്കം ചെയ്താണ് മോഷ്ടാവ് അകത്ത് കയറിയതും അടക്ക ചാക്കുകളുമായി മുങ്ങിയതും.പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു





