Kerala

കേരളത്തിന് കൂടുതൽ വാക്സീൻ; 5 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി; ആരോഗ്യ വകുപ്പ് മന്ത്രി

Please complete the required fields.




സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു വരികയാണ്. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്.

തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇന്ന് 95,308 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Related Articles

Leave a Reply

Back to top button