Kerala

‘മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്’; തുക കൈമാറി ദിവ്യ എസ് അയ്യർ

Please complete the required fields.




രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ എക്‌സലൻസ് ഇൻ ഗുഡ് ഗവർണൻസ് അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ദിവ്യ എസ് അയ്യർ ഫേസ്ബുക്കിലൂടെ അറിയിച്ചു.ഔദ്യോഗിക മീറ്റിംഗുകൾക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യർ കുറിച്ചു.

തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകൾ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യൻ എക്സ്പ്രസ്സ്‌ “Excellence in Good Governance” അവാർഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മൽഹാർ വാവയും എന്റെ അപ്പാവും അമ്മയും. സ്നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്ക് നൽകിയത്. തുക കൈമാറുമ്പോൾ അവാർഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീർത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.ദിവ്യ എസ് അയ്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Related Articles

Leave a Reply

Back to top button