
സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,580 രൂപയായി. ഒരു പവൻ സ്വർണത്തിന് 36,640 രൂപയായി. വെള്ളിയുടെ നിരക്കിൽ മാറ്റമില്ല.
ഇന്നലെ സ്വർണ വിലയിൽ 20 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 4620 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന് 36,960 രൂപയുമായിരുന്നു.
തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവിലയിൽ ഈ മാസം 14ന് ഇടിവ് രേഖപ്പെടുത്തിയത്. അന്ന് 35 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരുന്നത്.





