Kozhikode

കൊടുവള്ളിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു.

Please complete the required fields.




കൊടുവള്ളി :തലപ്പെരുമണ്ണയില്‍ പച്ചക്കറി കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.പതിനാലര കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. എരഞ്ഞിക്കോത്ത് സ്വദേശി ഷബീറാണ് താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ പിടികൂടിയത്.

കൊടുവള്ളി തലപ്പെരുമണ്ണ കുറുങ്ങോട്ടക്കടവില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന എരഞ്ഞിക്കോത്ത് പുല്‍പറമ്പ് ഷബീറിനെയാണ് പതിനാലര കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്. താമരശ്ശേരി ഡി വൈ എസ് പി. അഷ്റഫ് തെങ്ങലക്കണ്ടിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക സ്‌ക്വാഡ് ഇയാളുടെ പച്ചക്കറി കടയില്‍ നടത്തിയ പരിശോധനയിലാണ് പേക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്.

പച്ചക്കറിയുടെ മറവില്‍ എത്തിച്ച കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പ്രത്യേക സ്‌ക്വാഡിലെ എസ് ഐ മാരായ വി കെ സുരേഷ്, രാജീവ് ബാബു, പി ബിജു, കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ മാരായ കെ കെ രാജേഷ് കുമാര്‍, പി കെ അഷ്‌റഫ്, എ എസ് ഐ സജീവന്‍, സീനിയര്‍ സി പി ഒ മാരായ ശ്രീജിത്ത്, രതീഷ്, അബ്ദുല്‍ റഹീം, അഭിലാഷ്, ഡ്രൈവര്‍ ബോബി ആണ്ട്രൂസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

പ്രദേശത്ത് വന്‍ തോതില്‍ കഞ്ചാവ് വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പച്ചക്കറി കട പോലീസ് നിരീക്ഷിച്ചിരുന്നു . പ്രതിയെ ശനിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

Related Articles

Leave a Reply

Back to top button