Kasargod
കാഞ്ഞങ്ങാട്ട് ആരോഗ്യ വിഭാഗം പരിശോധന; പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍ നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര്, എന്നിവയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അറിയിച്ചു.





