Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസമുണ്ടായ വൻ വിലയിടിവിന് ശേഷമാണ് ഇന്ന് വിപണിയിൽ സ്വർണവില പിടിച്ചുനിൽക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ സ്വർണവില പവന് 800 രൂപയോളം കുറഞ്ഞ് ഗ്രാമിന് 13,390 രൂപയിലും പവന് 1,07,120 രൂപയിലുമെത്തിയിരുന്നു.

ഇതേ നിരക്കിൽ തന്നെയാണ് ഇപ്പഴും വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപ എന്ന കണക്കിലുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button