Kozhikode

കോഴിക്കോട് നഗരത്തിൽ ഇന്നുമുതൽ കർശന പരിശോധന

Please complete the required fields.




കോഴിക്കോട്: സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ എല്ലാകടകളും തുറന്നെങ്കിലും നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരാണ് കടകളിൽ എത്തുന്നതെന്ന് ഉറപ്പുവരുത്താൻ നഗരത്തിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടാവും. വാഹന പട്രോളിങ്ങിനു പകരം ഓരോ വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം. കടകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായാലും കേസെടുക്കും.

സർക്കാരിന്റെ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കർ മിഠായിത്തെരുവിലെ മുഴുവൻ കടകളിലും പതിക്കാൻ ടൗൺ പോലീസ് നിർദേശം നൽകിയതായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മിഠായിത്തെരുവ് യൂണിറ്റ് ജനറൽസെക്രട്ടറി ഷഫീഖ് പട്ടാട്ട് പറഞ്ഞു. ഇത് അപ്രായോഗികമാണെന്ന് വ്യാപാരികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസിന്റെ നടപടി ഭയന്ന് പല വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിനെടുത്തിരിക്കുകയാണ്

അതേസമയം ആദ്യദിവസം പോലീസ് വളരെ സഹകരിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു. ആഴ്ചയിൽ ആറുദിവസവും കടകൾ തുറക്കുമെന്നതിനാൽ നഗരത്തിൽ വലിയ തിരക്കും അനുഭവപ്പെട്ടില്ല. മിഠായിത്തെരുവിലുൾപ്പെടെ ആഴ്ചയിൽ ഒരുദിവസം തുറക്കുമ്പോഴുള്ളത്ര ജനക്കൂട്ടമില്ലായിരുന്നു.

അപ്രായോഗിക നിർദേശങ്ങൾ പിൻവലിക്കണം -യൂത്ത് വിങ്

: വ്യാപാരികൾക്കും പൊതുജനത്തിനും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ജോജിൻ ടി. ജോയ്, ജന സെക്രട്ടറി മനാഫ് കാപ്പാട്, ട്രഷറർ മണികണ്ഠൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button