Alappuzha

ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

Please complete the required fields.




ആലപ്പുഴ : തഴുപ്പ് ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ജിത്തുമോൻ (25), രഞ്ജിത്ത് (27), അനന്തപത്മനാഭൻ( 25), ദിനു (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറിൽ സംഘർഷമുണ്ടെന്ന വിവരം അറിഞ്ഞെത്തിയ പൊലീസിനെയാണ് ഇവർ ആക്രമിച്ചത്.

ഒരുപറ്റം യുവാക്കൾ ബാറിലെത്തി ബാർ തൊഴിലാളികളെയും ബാറിലെത്തിയ മറ്റുള്ളവരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. കുത്തിയതോട് എസ് ഐയുടെ നേതൃത്വത്തിൽ അമിതമായ ലഹരിയിലായിരുന്ന യുവാക്കളുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്ന സമയത്തായിരുന്നു പൊലീസിനെ ആക്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button