India

അശ്ലീല സന്ദേശമയച്ചെന്ന കളക്ടറുടെ പരാതി: ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരെ അന്വേഷണം ആരംഭിച്ച് പ്രത്യേക പൊലിസ് സംഘം

Please complete the required fields.




ചെന്നൈ: തമിഴ്‌നാട് കള്ളാക്കുറിച്ചി ടിവികെ എംഎൽഎ അരുൾ വിഘ്‌നേഷിനെതിരായ കേസിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക പൊലിസ് സംഘം.ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എംഎൽഎയ്ക്ക് അന്വേഷണ സംഘം സമൻസ് അയച്ചു.അതിനിടെ പരാതിയിൽ ആഭ്യന്തര അന്വേഷണം നടത്താൻ പ്രത്യേക സമതി രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വനിതാ ഐഎഎസ് ഉദ്യോഗസ്ഥൻ അടങ്ങുന്നതാണ് സമിതി.

വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിലാണ് പൊലിസ് അന്വേഷണം. മദ്യപിച്ച് രാത്രിയിൽ കലക്ടറുടെ വീട്ടിൽ എത്തിയെന്നും പരാതിയിലുണ്ട്. എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ഡിജിപിയ്ക്ക് പരാതി നൽകി. കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് ഡിജിപി അറിയിച്ചു.

പൊതുപരിപാടികളിൽ വെച്ച് എംഎൽഎ അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നും, രൂപത്തെയും വസ്ത്രധാരണത്തെയും കുറിച്ച് അനുചിതമായ സന്ദേശങ്ങൾ അയച്ചെന്നും കളക്ടർ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും മോശം സന്ദേശങ്ങൾ അയച്ചിട്ടില്ലെന്നുമാണ് അരുൾ വിഘ്‌നേഷിന്റെ വാദം.

Related Articles

Back to top button