Ernakulam

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് ഒറ്റയടിക്ക് 920 രൂപ വർധിച്ച് 93,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 115 രൂപയാണ് വർധിച്ചത്.

11,715 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ഇടിവ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്.

ഒരു ലക്ഷത്തിന് മുകളിൽ എത്തിയിരുന്ന പവൻ വില കുത്തനെയാണ് താഴ്ന്നിറങ്ങിയത്. വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. രൂപയുടെ മൂല്യം ശക്തമായി നില്‍ക്കുന്നതിനാലാണ് സ്വര്‍ണവില ഇനിയും കയറാത്തത്.
രൂപയുടെ മൂല്യം താഴുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുതിക്കും. സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ വന്‍തോതില്‍ ആവശ്യക്കാര്‍ എത്തിയതോടെയാണ് വിപണിയില്‍ വില ഉയരാന്‍ തുടങ്ങിയത്. എങ്കിലും ഈ മാസം ആദ്യത്തില്‍ രേഖപ്പെടുത്തിയ വിലയേക്കാള്‍ കുറവാണ് ഇന്ന്.

Related Articles

Back to top button