Kannur

ധനരാജ് വധം: വിധിയെ സ്വാഗതം ചെയ്യുന്നു, കൊലപാതകത്തിൽ പങ്കില്ലെന്ന ആർ എസ് എസ് വാദം പൊളിഞ്ഞുവെന്ന് കെ കെ രാഗേഷ്

Please complete the required fields.




കണ്ണൂർ: പയ്യന്നൂരിലെ സി.വി. ധനരാജ് വധക്കേസിൽ കോടതി വിധിയിൽ പ്രതികരിച്ച് കെ കെ രാഗേഷ്. മൂന്ന് പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയുന്നുവെന്ന് കെ കെ രാഗേഷ് പറഞ്ഞു. കൊലപാതകത്തിൽ പങ്കില്ലെന്ന ആർ എസ് എസ് വാദം പൊളിഞ്ഞു. ശിക്ഷ വിധിച്ചത് ആർ എസ് എസ് ക്രിമിനലുകൾക്ക് എതിരെയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ചിലരെ വെറുതെ വിട്ടത് സംശയത്തിന്റെ അനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. അപ്പീൽ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സാക്ഷി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയത് കൊണ്ടാണ് മൊഴി സ്വീകരിക്കാതിരുന്നത് കെ കെ രാഗേഷ് വ്യക്തമാക്കി.

ഒന്നാം പ്രതി രാമന്തളിയിലെ ടി.പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നീ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരാന്നെണ് കോടതി വിധിച്ചത്. 4 മുതൽ 20 വരെ പ്രതികളെ വെറുതെ വിട്ടിരുന്നു. ശിക്ഷാവിധി മറ്റന്നാൾ പറയുമെന്നാണ് കോടതി വ്യക്തമാക്കിയത്.

Related Articles

Back to top button