Thiruvananthapuram

മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആരെന്ത് കളിച്ചിട്ടും കാര്യമില്ല, വി ഡി സതീശൻ അഞ്ച് വർഷം പൂർത്തിയാക്കും’ -കെ മുരളീധരൻ

Please complete the required fields.




തിരുവനന്തപുരം : മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആരെന്ത് കളിച്ചിട്ടും കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. അഞ്ച് വർഷം വി ഡി സതീശൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ ഉണ്ടാകുമെങ്കിലും മുഖ്യമന്ത്രി ശക്തമായി മുന്നോട്ട് പോകുമെന്നും ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കെ മുരളീധരൻ വ്യക്തമാക്കി.

അതേസമയം മെസ്സി കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞ് സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികളുടെ വഞ്ചന നടന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എസ് ഐ ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെന്നും ഗവർണറും അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാത്ത മെസ്സി വരുമെന്ന് പ്രചരണം നടത്തിയെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ അടിച്ചുമാറ്റിയെന്നും കെ മുരളീധരൻ ആരോപിച്ചു. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ശക്തമായ നടപടി സർക്കാർ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മജയുടെ കോൺഗ്രസ് പ്രവേശന വിഷയത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും പറഞ്ഞു. എ പി അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തിൽ താൻ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നും തനിക്കെതിരെ എന്തെല്ലാം വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതിനെയൊന്നും വകവയ്ക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

Related Articles

Back to top button