Thiruvananthapuram

ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല’; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് ജയകൃഷ്ണൻ, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം

Please complete the required fields.




തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. എന്നാൽ മറ്റൊരു നേതാവായ വളർമതി നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.

സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജയകൃഷ്ണൻ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു വിമർശനം. ഇപ്പോഴത്തെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ലെന്നും, അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്ടമല്ലെന്നും ജയകൃഷ്ണൻ പരിഹസിച്ചു.

ഉദ്യോഗാർത്ഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി മുൻകൈയെടുത്ത് ചർച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും അത് ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമനങ്ങൾക്ക് തടസ്സം നിൽക്കുന്നത് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്നായിരുന്നു ജയകൃഷ്ണന്റെ ആരോപണം. കഴിഞ്ഞ ദിവസം നടന്ന ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകം മാത്രമായിരുന്നുവെന്നും, ന്യായീകരിക്കാൻ കഴിയാത്ത സമീപനമാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.നിരാഹാരം ഇരിക്കുന്നവരോട് തീരുമാനമെടുക്കാൻ ഒരാഴ്ച സമയം ചോദിക്കുന്നത് കടുത്ത നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ എത്രയും വേഗം തീരുമാനമെടുക്കണമെന്നും എം. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.

Related Articles

Back to top button