Pathanamthitta

ശബരിമലയിൽ ഭക്തർക്ക് കേരളീയ സദ്യ ഒരുക്കി ദേവസ്വം ബോർഡ്; 5000 പേർക്ക് ഭക്ഷണം നൽകാൻ ക്രമീകരണം, അന്നദാന മണ്ഡപത്തിൽ സിസിടിവി നിരീക്ഷണവും

Please complete the required fields.




ശബരിമല : ശബരിമല തീർത്ഥാടകർക്ക് രുചികരമായ കേരളീയ സദ്യ നൽകുന്നത് ചൊവ്വാഴ്ച മുതൽ തുടങ്ങി. മികച്ച പ്രഭാതഭക്ഷണവും നൽകുന്നുണ്ട്. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ പുതിയ മെനുവും പുതിയ സമീപനവുമായാണ് ഈ തീർത്ഥാടന കാലം തുടങ്ങുന്നത്. മെനു കൃത്യമായി രേഖപ്പെടുത്തുന്നതിന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രത്യേക നിർദ്ദേശം നൽകി.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ മെനുവാണ് ഇത്തവണ അന്നദാനത്തിന് നൽകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ സാന്നിധ്യത്തിലാണ് അന്നദാനത്തിന് തുടക്കമായത്.അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി വിഭവങ്ങൾ പ്രത്യേകം നിവേദിച്ചുകൊണ്ടാണ് ഈ വർഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചത്.

പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ ദോശയോ ഉൾപ്പെടെയുള്ള വിഭവങ്ങളും, ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയ സദ്യയും, രാത്രിയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ശുചിത്വത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ല; സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ സി.സി.ടി.വി സ്ഥാപിച്ചുശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് ദേവസ്വം ബോർഡ്. അന്നദാന മണ്ഡപത്തിൽ സി.സി.ടി.വി സ്ഥാപിക്കാൻ രാവിലെ മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദ്ദേശിച്ചിരുന്നു.
സി.സി.ടി.വി സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി നിർവഹിക്കുകയായിരുന്നു. ഭക്തരുടെ സുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. കിച്ചൺ, മെസ് ഹാൾ, സ്റ്റാൾ, കോറിഡോർ എന്നിവിടങ്ങളിലായി 12 സി.സി.ടി.വികളാണ് വയ്ക്കുന്നത്.

ദേവസ്വം വിജിലൻസും ദേവസ്വം ഉദ്യോഗസ്ഥരും ഇത് പരിശോധിക്കും. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരു സമയം 5000 പേർക്കു ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം നിലവിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button