Idukki

മൂന്നാറിൽ നിന്നു മടങ്ങിയ വിനോദയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപെട്ടു; കുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്

Please complete the required fields.




ചങ്ങരംകുളം : മൂന്നാറിൽ വിനോദയാത്ര പോയി മടങ്ങിവരുകയായിരുന്ന സംഘം സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. പെരിന്തൽമണ്ണ മക്കരപ്പറമ്പ് സ്വദേശികളായ റിൻഷ (15), അംജാദ് (22), അബ്ദുൽ സലാം (44), മുഹമ്മദ് റയാൻ (15), റാസി (10) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ 5.30-ഓടെ കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്തിന് സമീപം മാർസ് സിനിമാസിന് മുൻവശത്തുവെച്ചായിരുന്നു അപകടം നടന്നത്.

റോഡിലെ ഹമ്പിന് മുന്നിൽ വെച്ച് മുൻപിൽ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന്, പിന്നിൽ വന്ന മറ്റൊരു ടൂറിസ്റ്റ് ബസ് ഇതിന്റെ പുറത്തേക്ക് ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും ആവശ്യമായ മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related Articles

Back to top button