Kozhikode

കോഴിക്കോട് നരിക്കുനിയിൽ ദർസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

Please complete the required fields.




കോഴിക്കോട്: നരിക്കുനി സ്വദേശിയായ ദർസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. നരിക്കുനി നെല്ലിയേരിത്താഴം മലയിൽ തൊടുകയിൽ മൊയ്തി മുസ്‌ലിയാരുടെ മകൻ ഷാഹുൽ ഹമീദ് (15) നെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. കുന്നമംഗലം ഇശാഅത്ത് സുന്നാ ദർസിലെ വിദ്യാർത്ഥിയാണ് ഷാഹുൽ ഹമീദ്.

ഇന്നലെ രാവിലെ നരിക്കുനിയിൽ നിന്ന് രക്ഷിതാവ് ദർസിന് മുന്നിൽ ഇറക്കിവിട്ടെങ്കിലും കുട്ടി ദർസിൽ എത്തിയിരുന്നില്ല. തുടർന്ന് വൈകുന്നേരം ദർസ് ഉസ്താദ് വീട്ടിലേക്ക് ഫോൺ ചെയ്ത് അന്വേഷിച്ചപ്പോഴാണ് കുട്ടി എത്തിയിട്ടില്ലെന്ന വിവരം വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു:

മൊയ്തീൻ എം.ടി. (പിതാവ്): 8086622571

കുന്നമംഗലം പോലീസ് സ്റ്റേഷൻ: 0495 2800256

Related Articles

Back to top button