
കോഴിക്കോട് : നാദാപുരത്ത് സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.
കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്.





