Thiruvananthapuram

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ മാനനഷ്ട കേസ്, രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ കലാപാഹ്വാന കേസ്’; സർക്കാരിന്റെ ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ

Please complete the required fields.




തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ.

സർക്കാരിൻ്റെ ഇരട്ട നീതിയെന്നാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ അത് മാനനഷ്ട കേസും രാഹുൽ ഗാന്ധിയെക്കുറിച്ച് പറഞ്ഞാൽ അത് കലാപാഹ്വാന കേസുമാണെന്ന് ശ്രീലേഖ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ശ്രീലേഖയുടെ പ്രതികരണം.

“സർക്കാരിന്റെ ഇരട്ട നീതി! ആരെങ്കിലും പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചാൽ അത് പൊലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്. രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാൽ അതിൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ്!”- ആർ ശ്രീലേഖ കുറിച്ചു.

പുനലൂരിൽ നടന്ന ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പുനലൂർ പൊലീസ് ആണ് ശ്രീലേഖയ്ക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെ ചുമത്തി കേസെടുത്തത്. ബിഎൻഎസ് 192 പ്രകാരമാണ് പൊലീസ് നടപടി.
ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടു കൂടി ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

Related Articles

Back to top button