Kannur
കണ്ണൂർ കൂത്തുപറമ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ 15കാരിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കൂത്തുപറമ്പിൽ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പുറപ്പെട്ട 15 വയസ്സുകാരിയെ കാണാതായതായി പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിംസ മെഹ്റിനെയാണ് കാണാതായത്.
ഇന്നലെ രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വിദ്യാർത്ഥിനി വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിംസ ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്.കുട്ടിയെ കാണാതാകുന്നതിന് തലേദിവസം വീട്ടുകാർ വഴക്കുപറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാൽ ഇതിന് തിരോധാനവുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.





