Kerala

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും ശ്രീരാജിന്റെ ഇര; ‘കെണിയിൽപ്പെട്ട സാഹചര്യം വിവരിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞെന്ന് പൊലീസ്

Please complete the required fields.




കളമശേരി: കളമശേരി കൂട്ടബലാത്സംഗക്കേസില്‍ യുവതിയെ ഏറ്റവും ക്രൂരമായ ഉപദ്രവിച്ച പ്രതിയായ സ്ത്രീയും സ്പാ ഉടമ ശ്രീരാജിന്റെ ഇരയെന്ന് റിപ്പോര്‍ട്ട്. ഈ യുവതി ഉള്‍പ്പെടെയുള്ള നിരവധി പെണ്‍കുട്ടികളെ ശ്രീരാജ് കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ജോലി വാഗ്ദാനം ചെയ്താണ് ശ്രീരാജും സംഘവും ഇവരെ പീഡനത്തിനിരയാക്കിയതെന്നും പിന്നീട് പല ആളുകള്‍ക്കായി എത്തിച്ചു നല്‍കിയിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ശ്രീരാജും സംഘവും ഇത്തരത്തിൽ കെണിയിൽപ്പെടുത്തിയ ഒട്ടേറെ പെൺകുട്ടികളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. പലരും തങ്ങൾ അകപ്പെട്ടുപോയ അവസ്ഥ വിവരിച്ചു പൊട്ടിക്കരഞ്ഞെന്ന് പൊലീസ് പറയുന്നു. നിലവില്‍ 5 കേസുകളില്‍ പ്രതിയാണ് ശ്രീരാജ്.

കളമശേരി കേസില്‍ യുവതിയെ അകപ്പെടുത്തിയതുപോലെ ജോലിക്കായി വിളിപ്പിക്കും, പിന്നാലെ രാസലഹരിയും മദ്യവും ഉള്‍പ്പെടെ നല്‍കി പീഡനത്തിനിരയാക്കും. കെണിയില്‍പ്പെട്ട യുവതികള്‍ പിന്നെ രക്ഷയില്ലാതെ കൂടെ നില്‍ക്കും, ഈ രീതിയിലാണ് പ്രതിയായ യുവതിയും ശ്രീരാജിന്റെ സംഘത്തില്‍വന്നതെന്നാണ് പൊലീസ് പറയുന്ന വിവരം.

Related Articles

Back to top button