Kozhikode

പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ കൗൺസിൽ തീരുമാനം

Please complete the required fields.




കോഴിക്കോട് : പാളയം മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റാൻ കൗൺസിൽ തീരുമാനം. വിദഗ്ധപരിശോധനയിൽ കെട്ടിടം അൺഫിറ്റാണെന്നും നിയമാനുസൃതമായി ഘട്ടംഘട്ടമായി പൊളിക്കണമെന്നുമുള്ള എൻ.ഐ.ടി. ശുപാർശയാണ് മേയർ ഒ. സദാശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചത്.

യു.ഡി.എഫ്. എതിർത്തതോടെ വോട്ടിനിട്ടാണ് അജൻഡ പാസാക്കിയത്. എൽ.ഡി.എഫും ബി.ജെ.പി.യും അജൻഡയെ അനുകൂലിച്ചു. കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുന്നത് ശുപാർശചെയ്യാനാവില്ലെന്നും കോംപ്ലക്‌സിലെ എല്ലാ കെട്ടിടങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും എൻ.ഐ.ടി. ശുപാർശചെയ്തിട്ടുണ്ട്.

റിപ്പോർട്ടിൽ സംശയമുന്നയിച്ച് യു.ഡി.എഫ്. അംഗങ്ങൾ എതിർത്തു. എൻ.ഐ.ടി. പരിശോധിക്കുന്നുണ്ട്. അതിൽ റിപ്പോർട്ട് വന്ന മറ്റുള്ളവ യു.ഡി.എഫ്. സംശയിക്കുന്നുണ്ടോയെന്ന് മേയർ ചോദിച്ചു. അങ്ങനെയെങ്കിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ അജൻഡയും വോട്ടിനിടണമെന്ന് ബി.ജെ.പി. അംഗങ്ങൾ പറഞ്ഞു. സ്റ്റേഡിയം കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തണമെന്ന അജൻഡയും കൗൺസിലിൽ വന്നിരുന്നു. പാളയത്ത് മാത്രമാണ് എതിർപ്പെന്ന് യു.ഡി.എഫ്. വ്യക്തമാക്കി.

Related Articles

Back to top button