Kozhikode

ജിമ്മിന്റെ മറവിൽ കോടികളുടെ എംഡിഎംഎ കച്ചവടം; മുഖ്യ സൂത്രധാരനായ കോഴിക്കോട് സ്വദേശി പിടിയിൽ

Please complete the required fields.




കോഴിക്കോട്: ജിംനേഷ്യ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ബെംഗളൂരുവിൽ പിടിയിൽ. കോഴിക്കോട് പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ‘ബാക്ക് ടു ഫിറ്റ്’ ജിംനേഷ്യത്തിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് പിടികൂടിയ കേസിലെ നാലാം പ്രതിയായ ബേപ്പൂർ തമ്പി റോഡ് വള്ളിയത്ത് വീട്ടിൽ യാസർ അറാഫത്ത് (28) ആണ് ഫറോക്ക് എ.സി.എം. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെയും പന്നിയങ്കര പൊലീസിന്റെയും പിടിയിലായത്.

കഴിഞ്ഞ ജൂലൈ 18-നാണ് പയ്യാനക്കൽ കപ്പക്കൽ റോഡിലെ ജിംനേഷ്യത്തിൽ പൊലീസ് പരിശോധന നടത്തിയത്. സ്ഥാപന നടത്തിപ്പുകാരായ ജംഷീദ് (40), ലിജാസ് എം.കെ. (36), അർഷാദ് (32) എന്നിവരിൽ നിന്ന് 228.31 ഗ്രാം എം.ഡി.എം.എയും, 37.320 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 41,830 രൂപയും പൊലീസ് പിടികൂടിയിരുന്നു. പ്രതികൾ നിലവിൽ റിമാൻഡിലാണ്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് യാസർ അറാഫത്ത് ആണെന്ന് പൊലീസിന് വ്യക്തമായത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തുകയും, പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയും ചെയ്തത്.

Related Articles

Back to top button