മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിൽ കേസെടുക്കാൻ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഈ വിധി.
കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ ഇ.ഡി കോടതിക്ക് കൈമാറിയ കത്തിൽ തന്നെയുണ്ടായിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തെളിവുകൾ നൽകിയതെന്നും, അതിമേൽ വീണ്ടും പ്രാഥമിക പരിശോധനയുടെ ആവശ്യമില്ലെന്നുമായിരുന്നു ഇ.ഡിയുടെ നിലപാട്. എന്നാൽ, ഡയറിക്കുറിപ്പുകൾ മാത്രം വെച്ച് അഴിമതിക്കേസ് നിലനിൽക്കില്ലെന്ന വാദമാണ് സർക്കാർ കോടതിയിൽ ഉയർത്തിയത്.
എന്നാൽ മൊഴിവിവരങ്ങൾ തെളിവുകളായി ഇല്ലേ എന്ന് കോടതി സർക്കാരിനോട് തിരിച്ചുചോദിച്ചു. കൂടാതെ, പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.





