Kollam

തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ മിന്നലാക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. രാവിലെ മറ്റ് തൊഴിലാളികൾക്കൊപ്പം ജോലിസ്ഥലത്തേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ പതുങ്ങിയിരുന്ന കാട്ടാന മുന്നിലേക്ക് പാഞ്ഞടുത്തത്.

കൂടെയുണ്ടായിരുന്നവർ ചിതറി ഓടി മാറിയെങ്കിലും വയോധികയായ രാജമ്മയ്ക്ക് പെട്ടെന്ന് രക്ഷപ്പെടാനായില്ല. തുടർന്ന് കാട്ടാന വയോധികയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

വിവരമറിഞ്ഞ് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജനവാസ മേഖലയിലിറങ്ങി ഭീതി വിതയ്ക്കുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

Related Articles

Back to top button