Ernakulam

സ്പായിൽ ജോലി വാഗ്ദാനം; ഇന്റർവ്യൂവെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച യുവതിക്ക് ലഹരി നൽകി പീഡിപ്പിച്ചെന്ന് പരാതി, രണ്ടുപേർ പിടിയിൽ

Please complete the required fields.




കൊച്ചി: ജോലി വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഇരിക്കാവ് സ്വദേശി എസ്.ആർ നിവാസിലെ ശ്രീരാജ്, എറണാകുളം ജില്ലയിൽ തൃക്കാക്കര നോർത്ത് തേവക്കൽ സ്വദേശി കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.

വിവാഹിതയായ യുവതിയെ സ്പാകളിൽ ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ഇൻ്റർവ്യൂവിനായി ലോഡ്ജിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഒക്ടോബർ 2ന് ഇടപ്പള്ളിയിലുള്ള സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ബിയറും മയക്കുമരുന്നും നൽകി മയക്കിയ ശേഷം ബലാത്സംഗവും പലതവണ ലൈംഗികാതിക്രമവും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.
കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാംലാൽ, എസ്.ഐ. ബിനു വി.എസ്, സീനിയർ സിപിഒ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Related Articles

Back to top button