Idukki

സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്, ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




മൂവാറ്റുപുഴ: ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് മൂന്നാം നിലയിൽ നിന്ന് പൊട്ടിവീണാണ് അപകടം.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ​ഗോഡൗണിൽ സാധനങ്ങൾ എടുക്കാനായിരുന്നു യുവാവ് പോയത്. മൂന്നാം നിലയിൽ നിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതും അക്ഷയ് നിലത്തേക്ക് തെറിച്ചുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തലയ്ക്ക് ഗുരുതര പരിക്കേറ്റ അക്ഷയ്യെ സഹപ്രവർത്തകൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button