Kozhikode

നാദാപുരത്തെ പുലിയെ കണ്ടെത്താൻ ഊർജിത ശ്രമം; ഞായറാഴ്ച മാസ് ഓപ്പറേഷൻ, തെർമൽ ഡ്രോൺ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഉപയോഗിക്കും

Please complete the required fields.




കോഴിക്കോട് : കുമ്മങ്കോട് മേഖലയിൽ പുലിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ മാസ് ഓപ്പറേഷൻ നടത്താൻ തീരുമാനം. പുലിയുടെ സാന്നിധ്യം കണ്ടെത്തിയ ദിവസങ്ങളിൽ ഉപയോഗിച്ച തെർമൽ ഡ്രോൺ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വീണ്ടും ഓപ്പറേഷന്റെ ഭാഗമായി ഉപയോഗിക്കും. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മാസ് ഓപ്പറേഷനിൽ പൊതുജനങ്ങളുടെ പങ്കാളിത്തം അനുവദിക്കേണ്ടതില്ലെന്നും പരിസര പ്രദേശങ്ങളിലേക്ക് ജനങ്ങൾ എത്തരുതെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

പുലിയെ കണ്ടെത്തുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സബ് കലക്ടർ അർച്ചന, ഡി.എഫ്.ഒ., നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, കെ.എം. അഭിജിത്ത് എം.എൽ.എയുടെ പി.എ. അഖിൽ എന്നിവരുടെ സാന്നിധ്യത്തിൽ പ്രധാന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ഉച്ചയോടെ ഗ്രാമപഞ്ചായത്തിൽ ചേർന്നു. യോഗത്തിൽ തഹസിൽദാർ രതീഷ് കുമാർ, കുറ്റ്യാടി റേഞ്ച് ഓഫീസർ പ്രശാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. പുലിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗം ചേർന്നത്. ഞായറാഴ്ച നടക്കുന്ന മാസ് ഓപ്പറേഷനിൽ വനംവകുപ്പും പൊലീസും നേതൃത്വം നൽകും.

അതേസമയം എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 11:15-ഓടെ വീടിന് പിന്നിലെ പറമ്പിൽ കൂവ പറിക്കാൻ എത്തിയപ്പോഴാണ് പുലിയെ നേരിട്ട് കണ്ടതെന്ന് വീട്ടുകാരൻ പറഞ്ഞു. നൂറ് മീറ്റർ അകലെ നിന്നാണ് പുലിയെ കണ്ടത്. തന്നെ കണ്ടിട്ടും ഓടാതെ, പതിയെ പിറകോട്ട് നടന്ന് മറയുകയായിരുന്നുവെന്നും അത് പുലി തന്നെ ആയിരുന്നു എന്നതിൽ നൂറുശതമാനം വ്യക്തതയുണ്ടെന്നും വീട്ടുകാരൻ നാട്ടുകാരോട് വ്യക്തമാക്കി.

Related Articles

Back to top button