Kozhikode

സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Please complete the required fields.




താമരശേരി: താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം ഇടവേളയ്ക്ക് സ്കൂൾ ​ഗ്രൗണ്ടിൽ പോയി തിരിച്ചെത്തിയപോഴാണ് അഹിയാനിന്റെ കാലിൽ പാമ്പുകടിയേറ്റതു പോലെയുള്ള രണ്ട് മുറിപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് അധ്യാപകർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button