Kozhikode

കോഴിക്കോട് പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

Please complete the required fields.




കോഴിക്കോട് : പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ മുതുകാട് സ്വദേശി തോണക്കര സെബാസ്റ്റ്യൻ എന്ന ഷിജു (56) വിനെ നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ മൂന്ന് വർഷം കഠിനതടവിനും 10000 രൂപ പിഴഅടയ്ക്കാനും ശിക്ഷിച്ചു.

പെരുവണ്ണാമൂഴി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2025 ഫെബ്രുവരി 15-ാം തീയതി കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി കുട്ടിയുടെ വീട്ടിലെത്തുകയും പേർഷ്യൻ പൂച്ചയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും തുടർന്ന് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവത്തെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.തുടർന്ന് നടന്ന വിചാരണയ്ക്കൊടുവിലാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്ന് വർഷം കഠിനതടവിനും 10000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.പ്പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടറും ഇപ്പോൾ നാദാപുരം DySP യുമായ പി എം മനോജ് എസ് ഐ ജിതിൻ വാസ് എന്നിവരാണ് കേസ് അന്വേഷണം പൂർത്തീകരിച്ചു കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 11സാക്ഷികളെ വിസ്തരിച്ചു. 14രേഖകൾഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Related Articles

Back to top button