Palakkad
പന്തുതട്ടാൻ ടർഫിലെത്തി; മടങ്ങിയത് ചേതനയറ്റ്… കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്ണപുരം തോട്ടര എല്‍പി സ്കൂളിന് സമീപം കോട്ടയില്‍ രാജന്-ദീപ ദമ്പതികളുടെ മകനായ ദില്‍രാജ്(16) ആണ് മരിച്ചത്.
കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെയായിരുന്നു കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.





