Thiruvananthapuram

ആരോഗ്യവകുപ്പിൽ 300 പുതിയ തസ്‌തികകൾ, സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് മന്ത്രി

Please complete the required fields.




തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

നഴ്‌സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക് 42, ഓഫീസ് അറ്റന്‍ഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി വകുപ്പ് തലവന്‍മാരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button