സംസ്ഥാന റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം എറണാകുളത്തിന്: ബാൾട്ടർ ജിംനാസ്റ്റിക്സിലെ 6 താരങ്ങൾ കേരള ടീമിൽ

തലശ്ശേരി: 61-ാമത് ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് & ട്രാംപോളിൻ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2026–27ൽ എറണാകുളം ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ താരങ്ങൾ 11 സ്വർണവും 11 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ ആകെ 34 മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ചു.
എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച ബാൾട്ടർ താരങ്ങളുടെ ഈ മെഡൽ നേട്ടം എറണാകുളത്തിന് റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്നതിൽ നിർണായകമായി. ഇതിന് പുറമെ, ബാൾട്ടറിലെ ആറ് താരങ്ങൾ വരാനിരിക്കുന്ന ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേഡറ്റ് വിഭാഗത്തിലെ ഫ്രീഹാൻഡ്, ഹൂപ്പ്, ബോൾ ഇനങ്ങളിൽ എവലിൻ അന്ന പോൾ 2 സ്വർണവും 2 വെള്ളിയും നേടി. ജോആൻ ജിജോ 2 വെള്ളി, കെയ്ലിൻ ലിയാന ജോസഫ് 3 വെങ്കലം, ആമി മിഥുൽ മോഹൻ 2 വെള്ളി, അഗിനിഷിക 1 വെങ്കലം എന്നിവ നേടി.സബ് ജൂനിയർ വിഭാഗത്തിലെ ഹൂപ്പ്, ബോൾ, ക്ലബ്സ്, റിബൺ ഇനങ്ങളിൽ ശ്രുതി മഹാദേവ് 4 സ്വർണ മെഡലുകൾ നേടി. ഡിയാന ഡെയ്ൽ 1 സ്വർണവും 3 വെള്ളിയും, ഇഷിത സജീഷ് 1 വെള്ളിയും 3 വെങ്കലവും, അന്ന തുറക്കൽ 2 വെങ്കല മെഡലുകളും നേടി.
ജൂനിയർ വിഭാഗത്തിൽ, അദിതി അരുൺ പിള്ള 4 സ്വർണ മെഡലുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ അദ്വിക വകുറെ 3 വെള്ളി മെഡലുകൾ സ്വന്തമാക്കി.ജൂനിയർ വിഭാഗത്തിൽ അദിതി അരുൺ പിള്ള, അദ്വിക വകുറെ എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ ശ്രുതി മഹാദേവ്, ഡിയാന ഡെയ്ൽ, ഇഷിത സജീഷ്, അന്ന തുറക്കൽ എന്നിവരുമാണ് കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
FIG ഇന്റർനാഷണൽ റിതമിക് ജിംനാസ്റ്റിക്സ് ജഡ്ജും ജിംനാസ്റ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (GFI) ടെക്നിക്കൽ കമ്മിറ്റി അംഗവുമായ ജസ്നിയ പി. പി. യുടെ നേതൃത്വത്തിലാണ് ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമിയിലെ താരങ്ങൾ പരിശീലനം നേടുന്നത്. പുണ്യ കെ., നന്ദന ഗോവിന്ദ്, ഷിജിൻ ബാബു എന്നിവരാണ് അക്കാദമിയിലെ മറ്റു പരിശീലകർ.





