
കൊല്ലം: ട്രെയിന്‍ യാത്രക്കാരിയെ അപമാനിച്ച സംഭവത്തില്‍ ഒടുവില്‍ ടി.ടി.ഇ പിടിയില്‍. ട്രെയിനില്‍ റിസര്‍വേഷന്‍ കോച്ചില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയുടെ പുറത്താണ് ഇയാള്‍ വനിതാ യാത്രികയോട് മോശമായി പെരുമാറിയത്.
ഭയന്നുപോയെങ്കിലും ധൈര്യം സംഭരിച്ച യുവതി ഉടന്‍തന്നെ റെയില്‍വേയുടെ ഹെല്പ്ലൈന് നമ്പറിലും പൊലീസിലും ബന്ധപ്പെട്ട് പരാതി നല്‍കുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു.





