കുറ്റ്യാടി നരിക്കൂട്ടുംച്ചാലിലെ അപകടം, ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കേബിനിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് നാദാപുരം ഫയർ &റെസ്ക്യൂ ടീമെത്തി

കുറ്റ്യാടി : കുറ്റ്യാടി നരിക്കൂട്ടുംചാലിൽ ചരക്ക് ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ കേബിനിൽ കുടുങ്ങി. സ്റ്റിയറിങ്ങിനും സീറ്റിനുമിടയിൽ കുടുങ്ങികിടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം സ്റ്റേഷൻ ഓഫീസർ ശ്രീ. അരുൺ മോഹനന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം ഫയർ &റെസ്ക്യൂ ടീം സ്ഥലത്തെത്തുന്നത്.
തുടർന്ന് ഹൈഡ്രോളിക്ക് ഡ്രോളിക്ക് കട്ടർ, സ്പ്രെഡ്ഡർ എന്നിവ ഉപയോഗിച്ച് ലോറി ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 1.30 യോടെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജ്യോതി കുമാർ സി.സി, ശ്യാം ജിത്ത് കുമാർ, സുദീപ് എസ്.ഡി., അഖിൽ എൻ.കെ., അഭിനന്ദ്, അശ്വിൻ, അഖിലേഷ് എന്നിവരും നാട്ടുകാരും പങ്കെടുത്തു.





