Malappuram

തീറ്റ ഇറക്കുന്നതിനിടെ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ച സംഭവം; മലപ്പുറത്ത് കോഴിഫാം ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

Please complete the required fields.




മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽവെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. കോഴിഫാം ജീവനക്കാരനായ അസം സ്വദേശി സിറാജുദ്ദീൻ, ഫാം ഉടമ സമീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ അനധികൃതമായാണ് കോഴി ഫാമിൽ വൈദ്യുതി ലൈൻ സ്ഥാപിച്ചതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ 26-ാം തീയതിയാണ് കീഴാറ്റൂർ നിരന്നപറമ്പിൽ പ്രവർത്തിക്കുന്ന കോഴിഫാമിൽവെച്ച് രാവിലെ 11 മണിയോടെ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ (30), സാഹിർ (36) എന്നിവർ ഷോക്കേറ്റ് ദാരുണമായി മരിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടയിലാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത്.

Related Articles

Back to top button