Kollam

ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു

Please complete the required fields.





കൊല്ലം: കൊല്ലം ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം.ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കവർച്ച നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ചവറയ്ക്ക് സമീപമുള്ള മുഖംമൂടി ജങ്ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കൾ അതിക്രമിച്ചു കയറിയത്. തുണിക്കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പ്രതികൾ അകത്തു കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓണത്തിനായി എടുത്ത പുതിയ സ്റ്റോക്ക് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതായി കട ഉടമ വ്യക്തമാക്കി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button