
തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു.
മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഉദ്ദേശം നാൽപതിന് അമ്പതിനും ഇടയ്ക്ക് പ്രായം വരുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.മൃതദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഇലക്ഷൻ ഐഡി കാർഡിൽ ഡേറ്റ് ഓഫ് ബർത്ത് 1964 ആണ് കാണിക്കുന്നത്.
എന്നാൽ യുവതിക്ക് അത്രയും പ്രായം കാഴ്ചയിൽ തോന്നിക്കുന്നില്ല എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കി. ആളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.





