India

കൈവശം വെക്കാവുന്ന സിമ്മുകളുടെ പരിധി കർശനമാക്കി കേന്ദ്രം, പുതിയ നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ

Please complete the required fields.




ന്യൂഡൽഹി: രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഓഗസ്റ്റ് 24 മുതൽ കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ടെലികോം വകുപ്പ് ഡിഒടി ഇതുസംബന്ധിച്ച് ടെലികോം സേവന ദാതാക്കൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. അനുവദനീയമായ പരിധി കഴിഞ്ഞും പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം.എത്ര സിം കാർഡ് കൈവശം വെക്കാം?

ഒരാൾക്ക് ഒൻപത് കണക്ഷനുകൾ എന്ന പരിധി നേരത്തെതന്നെ ടെലികോം വകുപ്പ് നിശ്ചയിച്ചിരുന്നു. ഈ നിയമമാണ് ഇനി കർശനമായി നടപ്പാക്കുക. പുതിയ ചട്ടം എല്ലാ ഓപ്പറേറ്റർമാർക്കും എല്ലാ ടെലികോം സർക്കിളുകൾക്കും ബാധകമായിരിക്കും. എന്നാൽ ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് പരമാവധി ആറ് കണക്ഷനുകൾ മാത്രമേ കൈവശംവെക്കാൻ അനുമതിയുള്ളൂ.പുതിയ സിം കാർഡ് ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് ടെലികോം കമ്പനികൾ ആ ഉപയോക്താവിന്റെ നിലവിലുള്ള കണക്ഷനുകൾ എത്രയെന്ന് പരിശോധിക്കേണ്ടി വരും.

നിശ്ചിത പരിധി കഴിഞ്ഞ ഉപഭോക്താക്കൾക്ക് കൂടുതൽ നമ്പറുകൾ രജിസ്റ്റർ ചെയ്യാൻ ഇനി സാധിക്കില്ല.പുതിയ കണക്ഷൻ എടുക്കുമ്പോൾ ഉപഭോക്താവ് ഇതുസംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. മറ്റ് ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സേവന മേഖലകളിൽ നിന്നോ എടുത്ത കണക്ഷനുകളുടെ വിവരങ്ങൾ ഉൾപ്പെടെ കസ്റ്റമർ അപ്ലിക്കേഷൻ ഫോം സിഎഎഫിൽ നൽകേണ്ടിവരും.ടെലികോം ഓപ്പറേറ്റർമാർ ചെയ്യേണ്ടത്

സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം വഴി ടെലികോം ഓപ്പറേറ്റർമാർ ഉപഭോക്തൃ രേഖകൾ ക്രോസ്-ചെക്ക് ചെയ്യണം. ഈ പ്ലാറ്റ്ഫോമിൽ ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം ടെലികോം വകുപ്പ് ഒരുക്കും. ഓഗസ്റ്റ് 23 മുതൽ അനുവദനീയമായ പരിധി കഴിഞ്ഞ ഉപയോക്താക്കളുടെ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

മറ്റൊരു കണക്ഷനായുള്ള അപേക്ഷ പ്രോസസ്സ് ചെയ്യുമ്പോൾ ഓപ്പറേറ്റർമാർക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം. ഉപയോക്താവ് പരിധി ലംഘിച്ചതായി കണ്ടെത്തിയാൽ പുതിയ സിം അനുവദിക്കില്ല. ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിൽ വിവരങ്ങൾ സംയോജിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്.പരിധിക്കപ്പുറം സിം ഉണ്ടെങ്കിൽഅനുവദനീയമായ പരിധിക്ക് അപ്പുറം ഏതെങ്കിലും മൊബൈൽ കണക്ഷൻ കണ്ടെത്തുന്നപക്ഷം അത് ഉടനടി സസ്‌പെൻഡ് ചെയ്യപ്പെട്ടേക്കാം. കസ്റ്റമർ അപ്ലിക്കേഷൻ ഫോമിലെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും ഈ നടപടി.നിങ്ങളുടെ പേരിൽ എത്ര സിം ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?

സഞ്ചാർ സാഥി പോർട്ടൽ സന്ദർശിച്ചോ സഞ്ചാർ സാഥി ആപ്പ് ഡൗൺലോഡ് ചെയ്തോ നിങ്ങളുടെ പേരിലുള്ള കണക്ഷനുകൾ പരിശോധിക്കാം.

Related Articles

Back to top button