Ernakulam

ഓണക്കാലത്ത് കുതിച്ചുയർന്ന് സ്വർണവില, പവന് 880 രൂപ കൂടി

Please complete the required fields.




കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 110 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി ഉയർന്നു. പവന് 880 രൂപ കൂടി 1,17,680 രൂപയായാണ് വർധിച്ചത്.

കൂടാതെ, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ വർധിച്ച് 12,085 രൂപയായും, പവന് 96,680 രൂപയായുമാണ് വില വർധിച്ചത്. ആഗോള വിപണിയിലെ മുന്നേറ്റമാണ് സ്വർണവില വർധിക്കാൻ പ്രധാന കാരണം. തുടർച്ചയായ മൂന്നാം ആഴ്ചയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സ്പോട്ട് ഗോൾഡ് വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 4,540.18 ഡോളറിലെത്തി.

ജൂൺ ആദ്യവാരത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരമാണിത്. ഈ ആഴ്ച മാത്രം സ്വർണവില 3.6 ശതമാനമാണ് ഉയർCത്. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.6 ശതമാനം ഉയർന്ന് 4,596.60 ഡോളറിലെത്തി. യുഎസ് ഡോളറിന്റെ ദൗർബല്യമാണ് സ്വർണവിലയ്ക്ക് പ്രധാന പിന്തുണയേകുന്നത്. ഡോളർ ദുർബലമാകുമ്പോൾ മറ്റ് കറൻസികൾ കൈവശമുള്ള നിക്ഷേപകർക്ക് ഡോളറിൽ വില നിശ്ചയിക്കുന്ന സ്വർണം കൂടുതൽ ആകർഷകമായി മാറുന്നു.

കൂടാതെ, ദീർഘകാല യുഎസ് ട്രഷറി ബോണ്ടുകൾ തിരിച്ചുവാങ്ങാനുള്ള യുഎസ് ട്രഷറിയുടെ തീരുമാനവും സ്വർണവിലയെ സ്വാധീനിച്ചു. ഓരോ ബൈബാക്കിലും കുറഞ്ഞത് 4 ബില്യൺ ഡോളർ മൂല്യമുള്ള ദീർഘകാല ബോണ്ടുകൾ തിരിച്ചുവാങ്ങാനാണ് ട്രഷറി ലക്ഷ്യമിടുന്നത്.
ഇനി സ്വർണവിലയുടെ അടുത്ത നീക്കത്തിൽ നിർണായകമാകുക യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തീരുമാനമായിരിക്കും. സെപ്റ്റംബറിലെ യോഗത്തിൽ പലിശനിരക്ക് മാറ്റമില്ലാതെ തുടരാനുള്ള സാധ്യതയാണ് നിലവിൽ വിപണി കൂടുതലായി കണക്കാക്കുന്നത്.

Related Articles

Back to top button