Thiruvananthapuram

സ്കൂൾ ഓണപ്പരീക്ഷകളിൽ മാറ്റം; ഓഗസ്റ്റ് 21-ലെ എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിവസം നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഓഗസ്റ്റ് 21-ന് നടക്കേണ്ടിയിരുന്ന 8-ാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31-ന് സ്കൂളുകൾ തുറക്കും. മാറ്റിവെച്ച 8-ാം ക്ലാസ് പരീക്ഷ സെപ്റ്റംബർ 1-ന് നടത്തും. പരീക്ഷ മാറ്റിയതോടെ വിദ്യാർത്ഥികൾക്ക് ഓണം ആഘോഷിക്കാൻ കൂടുതൽ സമയം ലഭിക്കും.

Related Articles

Back to top button