Thiruvananthapuram

കല്ലറയിൽ പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്ന് പോളിടെക്‌നിക് വിദ്യാർത്ഥിക്ക് തെറിച്ചുവീണു; ഗുരുതര പരിക്ക്

Please complete the required fields.




തിരുവനന്തപുരം: കല്ലറയിൽ കെ.എസ്.ആർ.ടി.സി. ബസിൽ നിന്ന് തെറിച്ചുവീണ് പോളിടെക്‌നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെ കല്ലറ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം.

കല്ലറയിൽ നിന്ന് വെഞ്ഞാറമൂടേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിന്റെ പിൻവശത്തെ ഡോർ തുറന്നാണ് വിദ്യാർത്ഥി പുറത്തേക്ക് വീണത്. അപകടത്തിൽ അമീനിന്റെ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button