Wayanad

വയനാട് ജില്ലയില്‍ 787 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97

Please complete the required fields.




ജില്ലയില്‍ ഇന്ന് (3.08.21) 787 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 394 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.97 ആണ്. 782 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78959 ആയി. 72061 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5786 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4341 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പൊഴുതന 86, മേപ്പാടി 76, അമ്പലവയല്‍ 56, ബത്തേരി 50, കണിയാമ്പറ്റ 49, നെന്‍മേനി 44, മുട്ടില്‍ 41, വൈത്തിരി 38, പനമരം 37, വെള്ളമുണ്ട 33, കല്‍പ്പറ്റ 30, മീനങ്ങാടി 28, തൊണ്ടര്‍നാട് 23, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പുല്‍പള്ളി 22 വീതം, പൂതാടി 21, മാനന്തവാടി 16, വെങ്ങപ്പള്ളി 14, എടവക 13, തവിഞ്ഞാല്‍, തിരുനെല്ലി 11 വീതം, തരിയോട് 10, കോട്ടത്തറ 5, മൂപ്പൈനാട് ഒരാള്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും എത്തിയ 5 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

394 പേര്‍ക്ക് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 344 പേരുമാണ് രോഗമുക്തരായത്.

1543 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.08.21) പുതുതായി നിരീക്ഷണത്തിലായത് 1543 പേരാണ്. 1122 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 16006 പേര്‍. ഇന്ന് പുതുതായി 113 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 5631 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 609355 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 601552 എണ്ണത്തിന്റെ ഫലം ലഭിച്ചു. 522593 പേര്‍ നെഗറ്റീവും 78959 പേര്‍ പോസിറ്റീവുമാണ്.

Related Articles

Leave a Reply

Back to top button